സ്വന്തമായി ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത, ഇസ്രായേലിന്റെ സൈനികഭരണകൂടം നൽകിയ റസിഡന്റ് കാർഡു മാത്രമുള്ള ജനതയോടാണ് ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ സമ്പൂർണ ആക്രമണം രണ്ടു വർഷത്തോടടുക്കുമ്പോൾ 20 ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർത്ത ഗാസയുടെ 80 ശതമാനം പൂർണമായും വാസയോഗ്യമല്ലാതായി. സമ്പൂർണ ഉപരോധത്തിൽ കുട്ടികളടക്കം 200-നടുത്ത് മനുഷ്യർ പട്ടിണി മരണത്തിനിരയായി. 60,000-ത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആൾക്കാർക്ക് പരിക്കേറ്റു. എന്നിട്ടും ഗാസക്കാരെ അവിടെനിന്ന് ഓടിക്കാനോ ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്താനോ ഇസ്രായേലിനും അമേരിക്കയ്ക്കും സാധിച്ചിട്ടില്ല. ജയിച്ചത് ഇസ്രായേലോ ഹമാസോ എന്നു …