ചരിത്രത്തിലില്ലാത്ത വിധം കരാര്‍ വല്‍ക്കരണവും നിയമനനിരോധനവും നടത്തി പൊതുമേഖലയെ തളര്‍ത്തുന്ന, കാര്‍ഷികമേഖലയില്‍ മിനിമം താങ്ങുവില അനുവദിക്കാതെ വൈദ്യുതി വളം എന്നിവക്കുള്ള സബ് സിഡി ഗണ്യമായി കുറച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബിജെപി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കുറിച്ച് അറിയാതെ പോലും പറയാതിരിക്കാനുളള സൂക്ഷ്മത മലയാള മാധ്യമങ്ങള്‍ പുലർത്തുന്നുണ്ട്.