Category: Politics

HomePolitics

വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948 ൽ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിൻ്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി. വി എസ് മടങ്ങുമ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തിൻ്റെ ജീവിതത്തിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പർശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാൽ സ്വാധീനിക്കപ്പെട്ട് പാർട്ടി കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാൾ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓർമ്മയാവുകയാണ് – നിതീഷ് നാരായണൻ എഴുതുന്നു

വ്യാജമായ സുരക്ഷിത്വം എന്ന തോന്നലിൽ നിന്ന് പുറത്ത് കടന്ന് മതം പറഞ്ഞ് തുടങ്ങി എന്നതാണ് കാന്തപുരം കാണിച്ച ധൈര്യം. രാഷ്ട്രീയക്കാർക്ക് മേധാവിത്വമുള്ള മത ഇടങ്ങളിൽ നിന്ന് അവർ ഇറങ്ങണം എന്നായിരുന്നു നിലപാട്. അല്ലെങ്കിൽ സമൂഹത്തിലെ എല്ലാ പൊതുപ്രവർത്തകരോടും മതനേതൃത്വം ഒരേ സമീപനം സ്വീകരിക്കണം. പ്രത്യേകമായൊരു ‘സുരക്ഷിതത്വം’ വ്യാജമായി ഉണ്ടാക്കി ഒരു കൂട്ടർ മതത്തിലും രാഷ്ട്രീയത്തിലും വമ്പന്മാരാകേണ്ടതില്ല എന്ന് കാന്തപുരം നിലപാട് എടുത്തു.

മക്കളെ ശാഖക്ക് കൊണ്ട് പോയത് എതിർത്തതിന്റെ പേരിൽ 1993 സെപ്‌തംബർ 21ന്‌, പെരിഞ്ചേരിയിലെ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയായ പി എം ജനാർദനൻ എന്ന കല്ലുകൊത്ത്‌ തൊഴിലാളിയുടെ കാല് കൊത്തിയെടുത്ത കേസിലെ മുഖ്യപ്രതികൂടിയാണ് ഈ സ്വയം സേവകനെന്ന് എവിടെയും വരാതിരിക്കാനും അക്രമരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ആവർത്തിച്ച് പറയാനും അതീവ ജാ​ഗ്രത കാണിച്ചു മാധ്യമങ്ങൾ. അതായത് യഥാർത്ഥ സദാനന്ദനെ മാധ്യമങ്ങൾ സൗകര്യപൂർവം മറച്ചു പിടിച്ചു. സദാനന്ദന്റെ രാജ്യസാഭാംഗത്വം മാധ്യമങ്ങളുടെ പാദപൂജയായി മാറിയതെങ്ങനെ എന്ന് വിശകലനം ചെയ്യുന്ന ലേഖനം.

ചരിത്രത്തിലില്ലാത്ത വിധം കരാര്‍ വല്‍ക്കരണവും നിയമനനിരോധനവും നടത്തി പൊതുമേഖലയെ തളര്‍ത്തുന്ന, കാര്‍ഷികമേഖലയില്‍ മിനിമം താങ്ങുവില അനുവദിക്കാതെ വൈദ്യുതി വളം എന്നിവക്കുള്ള സബ് സിഡി ഗണ്യമായി കുറച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബിജെപി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കുറിച്ച് അറിയാതെ പോലും പറയാതിരിക്കാനുളള സൂക്ഷ്മത മലയാള മാധ്യമങ്ങള്‍ പുലർത്തുന്നുണ്ട്.

സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗത്തെ ധീരമായി ദേശസാത്ക്കരിച്ചതും, വിദേശ കോർപറേഷനുകളുമായുള്ള ഖനനകരാറുകൾ ബോധപൂർവം പുന:ക്രമീകരണത്തിന് വിധേയമാക്കിയതുമെല്ലാം ഇബ്രാഹിം ട്രഓറിനെ സാമ്രാജ്യത്വ ശക്തികളുടെ ശത്രുവായി മാറ്റിയിട്ടുണ്ട്. ബുർക്കിന ഫാസോയിൽ നിന്നും ഫ്രഞ്ച് സൈന്യത്തെ ബഹിഷ്കരിച്ചതും, ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയതുമെല്ലാം നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്. നമ്മുടെ സ്വർണം പടിഞ്ഞാറിന്റെ നിലവറകളെ നിറയ്ക്കുന്നൊരു കാലത്ത് നമ്മുടെ ജനങ്ങളെ യാചകരാക്കി മാറ്റുന്ന സാമ്പത്തിക നയങ്ങൾ അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച മുപ്പത്തിനാലുകാരൻ. ബുർക്കിന ഫാസോ എന്ന കുഞ്ഞ് ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിന്റെ …

കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ രൂപപ്പെടുന്ന, യാഥാസ്ഥിതിക മത താത്പര്യങ്ങളെ സംരക്ഷിക്കാനായി സൃഷ്ടിക്കുന്ന, വിവാദങ്ങളുടെ ഘടന പരിശോധിച്ചാൽ അതിൽ നമുക്കൊരു പാറ്റേൺ കാണാൻ പറ്റും. ഓരോ തവണയും ഈ പാറ്റേൺ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. നേരത്തേ ജൻഡർ ന്യൂട്രൽ യൂണിഫോം, കരിക്കുലം പരിഷ്കരണം, സ്കൂൾ സമയ മാറ്റം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിഷ്‌കരണങ്ങളിലെല്ലാം ഈ അച്ചുതണ്ട് ഇതേ പാറ്റേണുകൾ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രക്രിയക്ക് മേൽ ഒരു മതാത്മക ആധിപത്യം നിലനിർത്താനുള്ള ശ്രമമാണ് ഈ വിവാദങ്ങളുടെയെല്ലാം …

രാഷ്ട്രീയ കർത്രത്വം നഷ്ടപ്പെട്ട അറബ് ക്രിസ്ത്യാനികളും മറ്റു ന്യൂനപക്ഷങ്ങളും തങ്ങൾക്ക് മുകളിൽ തൂങ്ങിയാടുന്ന വാളുകളെ നോക്കി ഭയത്തോടെ ജീവിക്കുകയാണ്. സൈനിക ആട്ടിമറികളും, പൊളിറ്റിക്കൽ ഇസ്ലാമും യു എസ് സാമ്രാജ്യത്വവും നശിപ്പിച്ചത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രാജ്യങ്ങളെ മാത്രമല്ല അവരുടെ പുരോഗമനപരമായ വളർച്ചയെ കൂടിയാണ് – അലൻ പോള്‍ വർഗീസ് എഴുതുന്നു.

ഇസ്രായേലോ അമേരിക്കയോ ഒരു യുദ്ധത്തില്‍നിന്ന് പിന്തിരിയണമെങ്കില്‍ അവര്‍ക്ക് കനത്ത തിരിച്ചടി കിട്ടിയിരിക്കണം. മുന്നോട്ടു പോയാല്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളുടെ ഭീകരത ഓര്‍മ്മ വരണം. രണ്ടും ഇറാന്‍ കൊടുത്തിട്ടുണ്ട്. കണക്കെടുത്താല്‍ അളും അര്‍ത്ഥവും കൂടുതല്‍ നഷ്ടപ്പെട്ടത് ഇറാനായിരിക്കും. പക്ഷേ ആഴത്തില്‍ ആഘാതമേറ്റത് ഇസ്രായേലിനാണ്. ഇസ്രായേലിനെ സംബന്ധിച്ച് ഇതൊരു തോറ്റ യുദ്ധമാണ് – വി അബ്ദുള്‍ ലത്തീഫ് എഴുതുന്നു.

2010 മംഗലാപുരം വിമാനാപകടത്തിൽ, ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായി കിട്ടേണ്ടിയിരുന്ന നഷ്ടപരിഹാരം അതിഭീമമായി വെട്ടിക്കുറയ്ക്കാൻ എല്ലാത്തരം ഹീനമായ കളികളും കളിച്ചതാണ് അന്ന് സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ. വെറും 20-30 ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം അടിച്ചേൽപ്പിക്കപ്പെട്ട പാവപ്പെട്ട ഗൾഫ് മലയാളി കുടുംബങ്ങളുടെ കണ്ണീർ ഈ വിമാനക്കമ്പനിയുടെ ബാക്കിപത്രത്തിൽ എന്നുമുണ്ടാവും. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (ഐസിഎഒ) നേതൃത്വത്തിൽ 1999ൽ ഇന്ത്യയും യുകെയും ഉൾപ്പെടെയുള്ള 140 രാജ്യങ്ങൾ ഒപ്പിട്ട മോൺട്രിയോൾ കൺവൻഷൻ ഉടമ്പടിയാണ് ഇക്കാര്യത്തിലുള്ള ആധികാരികവും നിയമപരവുമായ മാർഗ്ഗരേഖ. ഇതനുസരിച്ച്, …

വ്യാജമായ കുറ്റാരോപണങ്ങൾ നടത്തി തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും പദ്ധതിയുടെ ഭാഗമാണ് ഇറാനെതിരായ ഇപ്പോഴത്തെ ആക്രമണം. ഇസ്രയേലിന്റെ ഗൂഢാലോചനാപരമായ നീക്കങ്ങളും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പശ്ചിമേഷ്യയെ രക്തപങ്കിലമാക്കുന്ന ആക്രമണപരമ്പരകൾക്ക് കാരണമായിരിക്കുന്നത്. ഇറാനെതിരായ ഇസ്രയേലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ്‌ ലോബിയുടെ സാമ്പത്തിക രാഷ്ട്രീയ സൈനിക താൽപര്യങ്ങൾ പരിശോധിക്കുന്ന ലേഖനം.

Join Us on
Whatsapp

get latest updates