Category: Entertainment

HomeEntertainment

ഒരു സിനിമയുടെ അവസാനം “ശുഭം” എന്ന് മനസിൽ പോലും പറയാൻ കഴിയാത്തവിധം ആന്റിക്ലൈമാക്സുകൾ നിറഞ്ഞവയായിരുന്നു ലോഹിയുടെ സിനിമകള്‍ മിക്കവയും. പച്ചയായ ജീവിത യാഥാർഥ്യങ്ങളുമായി അത്രത്തോളം ഇഴചേർന്ന് കിടക്കുന്ന ആ കഥകള്‍ക്ക് അങ്ങനെ അവസാനിച്ചേ മതിയാകുമായിരുന്നുള്ളൂ – ലോഹിതദാസ് എന്ന ചലച്ചിത്ര പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം.

വയലന്‍സിന്റെ പാന്‍ ഇന്ത്യന്‍ സന്ദര്‍ഭത്തെ മനസ്സിലാക്കാന്‍ 2010കള്‍ക്ക് ശേഷം ഇന്ത്യന്‍ ഭാഷകളില്‍ ഉയര്‍ന്നുവന്ന നവ റിയലിസ്റ്റ് സിനിമകള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിന്റെ തികച്ചും സാധാരണമായ ചുറ്റുപാടിലേക്ക് ക്യാമറ തിരിച്ചുവെച്ച ഈ സിനിമകള്‍ അതുവരെയുള്ള നായക സങ്കല്‍പങ്ങളെയും ആഖ്യാന മാതൃകകളെയുമൊക്കെ മാറ്റിമറിച്ചവയായിരുന്നു. സാമൂഹ്യ ജീവിതത്തിന്റെ ഒട്ടും പ്രധിനിധാന യോഗ്യമല്ലെന്ന് കരുതപ്പെട്ടിരുന്ന അടരുകളിലേക്ക് പോലും ഈ നവസിനിമക്കാര്‍ അവരുട ക്യാമറക്കണ്ണ് തിരിച്ചുവെച്ചു. ഈ സിനിമകളുടെ എതിര്‍ദിശയിലുള്ള ഒരു ‘ഗ്രാന്‍ഡ് സ്‌പെക്റ്റാക്കിള്‍’ ഫോര്‍മാറ്റില്‍ ആണ് പാന്‍-ഇന്ത്യന്‍ മൂശയിലുള്ള …

ആകാശവാണിയില്‍ അനൗണ്‍സറായി തുടങ്ങിയ കാലംതൊട്ടായിരുന്നു പത്മരാജന്റെ ശബ്ദമാധുര്യം കേരളം കേട്ടുതുടങ്ങിയത്. അക്കാലത്തുതന്നെ ചെറുകഥകളിലൂടെ വായനക്കാരിലേക്കുകൂടി പരിചിതമാകുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങുമ്പോള്‍ പത്മരാജന് 27 വയസ്സ്. പിന്നീടിങ്ങോട്ട് സാഹിത്യവും സിനിമയുമായി തിരക്കേറിയ പത്മരാജന്‍ വര്‍ഷങ്ങള്‍ – പത്മരാജനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം

പാക്കിസ്ഥാനുമായി ബന്ധപ്പെട്ട യാതൊന്നും ഇനി ഇന്ത്യയില്‍ വേണ്ട എന്ന നിലപാട് ഔദ്യോഗികതയിലേക്കുയരുമ്പോള്‍ അതിൻ്റെ ഏറ്റവും വേദനാജനകമായ പ്രതിഫലനം സാംസ്‌കാരിക മേഖലകളിലാണ്. രാഷ്ട്രീയമായി അതിര്‍ത്തികള്‍ കര്‍ശനമാക്കിയെങ്കിലും, കലയെയും കലാകാരന്മാരെയും അതിനുള്ളില്‍ പൂട്ടാന്‍ കഴിയില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ടെലിവിഷന്‍ സീരിയലുകള്‍, സിനിമകള്‍, ഗാനങ്ങള്‍, ഒ.ടി.ടി ഉള്ളടക്കങ്ങള്‍ എല്ലാം കള്‍ച്ചറല്‍ കൈമാറ്റത്തിൻ്റെ ഭാഗങ്ങളാണ് – സ്വാതി ലക്ഷ്മി വിക്രം എഴുതുന്നു

വ്യത്യസ്ത ഭാഷാ വിപണികള്‍ക്കുപരിയായ് ഇന്ത്യ ഒരു മാര്‍ക്കറ്റ് എന്ന നിലയ്ക്ക് ഏകീകരിക്കപ്പെടുന്ന സന്ദര്‍ഭത്തെയാണ് ‘പാന്‍-ഇന്ത്യന്‍ ‘ സിനിമകള്‍ അടയാളപ്പെടുത്തുന്നത്. ‘ബാഹുബലി’ തരംഗത്തിനു ശേഷം തെലുങ്ക് സിനിമ കൈവരിച്ച അഭൂത പൂര്‍വമായ വ്യാവസായിക വളര്‍ച്ചയുമാണ് ‘പാന്‍ ഇന്ത്യന്‍’ സന്ദര്‍ഭത്തിന്റെ പ്രധാന ഘടകങ്ങള്‍. വയലന്‍സിന് ഒരു പുതിയ പോപ്പ്-കള്‍ട്ട് മാനം നല്‍കുന്നതില്‍ ഈ സിനിമകള്‍ വഹിച്ച പങ്ക് വലുതാണ്. എന്താണ് വയലന്‍സിനെ ഇന്ന് കാണുന്ന മാസ്സ് – പോപ്പുലര്‍ മാനത്തിലേക്ക് ഉയര്‍ത്തിയത് ? ഏതൊക്കെ സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് അതെന്നും അന്വേഷിക്കുന്ന …

Join Us on
Whatsapp

get latest updates