Category: Culture

HomeCulture

അനീതികൾക്കെതിരെ സ്ട്രീറ്റ് ആർട്ടിലൂടെ പ്രതിഷേധിക്കുന്ന കലാകാരനാണ് ബാങ്ക്സി. പലസ്തീനിലെ മനുഷ്യർക്കു വേണ്ടി ലണ്ടനിലെ റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസ് കോംപ്ലക്സില്‍ ബാങ്ക്സി അടുത്തിടെ വരച്ച ഒരു ചിത്രം അധികാരികളെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. പലസ്തീന് വേണ്ടി തെരുവിലിറങ്ങിയ 900 ആക്ടിവിസ്റ്റുകളെ ഭീകരവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ബാങ്ക്സിയുടെ ആ ചിത്രം. എന്നാൽ അധികം താമസിയാതെ ഉദ്യോഗസ്ഥർ ആ ചിത്രം മായ്ച്ചു കളയുകയാണുണ്ടായത്. കലാകാരരെയും അവർ പറയുന്ന രാഷ്ട്രീയത്തെയും ഭരണകൂടങ്ങൾ എക്കാലവും ഭയപ്പെടുന്നു എന്നതിൻ്റെ ഉദാഹരണമാണ് ബാങ്ക്സിയും അദ്ദേഹത്തിൻ്റെ ചിത്രങ്ങളും. …

മൂന്നാറിന്റെ നഗരചരിത്രവും വികസന ചരിത്രവും ഈ പുസ്തകത്തിൻ്റെ വിഷയങ്ങളാണ്. താനുൾപ്പെടെയുള്ള മനുഷ്യരുടെ നൂറ്റാണ്ടിന്റെ അടിമത്ത സമാനമായ ജീവിതത്തിന് കാരണക്കാരായ യൂറോപ്യരായ തോട്ടമുടമകൾ സൃഷ്ടിച്ച പ്രതിസന്ധികളെ സ്ഥിരോത്സാഹം കൊണ്ട് മറികടക്കാൻ കഴിഞ്ഞതും കഴിവും ശാസ്ത്രീയ ചിന്താഗതിയും നുറുങ്ങു വെട്ടം പോലുള്ള നന്മകളും ഈ പുസ്തകം കാണാതെ പോകുന്നില്ല. അതേ സമയം തോട്ടങ്ങൾക്കുള്ളിൽ അതിർത്തി ദൈവങ്ങളെ പ്രതിഷ്ഠിച്ച് തൊഴിലാളികളെ ദൈവങ്ങളുടെ നിരീക്ഷണത്തിൽ നിലനിർത്തി അവർ രക്ഷപ്പെട്ടു പോകുന്നത് തടയാനുള്ള തോട്ടമുടമകളുടെ കുബുദ്ധിയും മലങ്കാട് പറഞ്ഞുപോകുന്നു – പ്രഭാഹരൻ കെ. മൂന്നാറിൻ്റെ …

ജെല്ലിക്കെട്ടുകാർ, ഉരുവിൽ കടലിൽപ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാർ, ചവിട്ടുനാടകക്കാർ, വെളിച്ചപ്പാട്, പോക്കറ്റടിക്കാർ, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങിനെ എത്രയെത്ര ലോകങ്ങൾ! ഈ മനുഷ്യരെയെല്ലാം സുനിൽ സമീപിക്കുന്നതും അവരുടെ കഥകൾ കേൾക്കുന്നതും സഹജമായ മനുഷ്യസ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ് – തുടുരും സിനിമയുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമായ കെ.ആർ സുനിലിൻ്റെ ആദ്യ പുസ്തകം വെളിച്ചപ്പാടും പോക്കറ്റടിക്കാരും എന്ന പുസ്തകത്തിന് മോഹൻലാൽ എഴുതിയ അവതാരിക.

സ്വന്തം അനുഷ്ഠാനം നിര്‍വഹിക്കുന്നതിന് വേണ്ടി ഭൂമിയിലെ അത്യപൂര്‍വ്വ കാഴ്ചയായി തെയ്യം മാറുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ എടുക്കാനോ നോവലോ കഥയോ പ്രബന്ധങ്ങളോ ഒന്നും തയ്യാറാക്കാന്‍ വേണ്ടിയല്ല. കാട്ടിലേക്ക്, മലയിലേക്ക്, വിശാലമായ പാറപ്പരപ്പുകളിലേക്കാണ് തെയ്യം പോകുന്നത്. അതൊക്കെയും ചെയ്യുന്നത് ആരുടെയെങ്കിലും പരസ്യത്തിന് വേണ്ടിയല്ല – എല്ലാം വിപണിവല്‍ക്കരിക്കുന്ന കാലത്തെ തെയ്യക്കാഴ്ച്ചകളെക്കുറിച്ച് എഴുതുന്നു വി.കെ അനില്‍കുമാര്‍.

വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അതിനെ തുടർന്നുണ്ടാവുന്ന അക്രമങ്ങൾക്കും നവലിബറിലസത്തെ ഒരു കാരണമായി കാണാൻ അതിന്റെ ഏറ്റവും ശക്തരായ വിമർശകർ പോലും കൂട്ടാക്കുന്നില്ല എന്നതാണ്.  വ്യക്തിജീവിതത്തെ നിരാശയിലേക്ക് തള്ളിവിടുന്ന ഒരു സമ്പദ്‌വ്യവസ്ഥ ഇതിനെല്ലാം പിന്നിലുമുണ്ടാകാം എന്ന ചിന്ത അധികമാരും പങ്കുവെച്ചില്ലെന്നത് അത്ഭുതകരമാണ്. ഈ കെട്ടകാലത്തിന്‍റെ എല്ലാ ഉത്തരവാദിത്വവും പേറേണ്ടവരാണോ ജെന്‍ സികള്‍? ജെന്‍ സിയുടെ ഉത്തരവാദിത്തങ്ങള്‍? ഇടര്‍ച്ചകള്‍, പ്രതിസന്ധികള്‍- സമഗ്രമായി അന്വേഷിക്കുന്നു അൻസിഫ് അബു, ഡോ. അഭിജിത്ത് വേണു എന്നിവര്‍.

ഹൈദരലി പാടുമ്പോള്‍ ഒരരികില്‍ വിലാപശ്രുതിയുടെ നേര്‍ത്ത ഈണങ്ങള്‍ കേള്‍ക്കാം. താന്‍ അനുഭവിച്ച വേദനയുടെയും അവഗണനയുടെയും താളങ്ങള്‍കൂടി ചേര്‍ന്ന് അര്‍പ്പിക്കുന്ന ആലാപനശൈലിയായി അത് മാറുന്നു. പുരാണത്തിലെ കര്‍ണ്ണന്റെ സമര്‍പ്പണത്തോട് സാമ്യപ്പെടുന്നുണ്ട് ഹൈദരലിയുടെ ജീവിതവും സംഗീതവും. മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റിയാലും ഇല്ലെങ്കിലും കലയ്ക്കു മുന്നില്‍ മതിലുകളും സങ്കുചിത മതചിന്തകളും ഒരിക്കല്‍ പൊളിഞ്ഞുവീഴും എന്ന് ഹൈദരലി കാണിച്ചുതരുന്നു. ഹൈദരലി അരങ്ങൊഴിഞ്ഞ് പത്തൊമ്പത് വര്‍ഷം പിന്നിടുമ്പോഴും അന്ന് തിരികൊളുത്തിയ വിപ്ലവം വിസ്മൃതിയിലാണ്ടിട്ടില്ല.

പൊതുസമൂഹത്തില്‍ നിന്നും വേര്‍പെട്ട്, ഒരു വരേണ്യ ബുദ്ധിജീവിക്കൂട്ടത്തിന്റെ ഇടയില്‍ മാത്രം നിലനില്‍ക്കേണ്ട കലയല്ല നാടകം എന്നത് അതിന്റെ ഉത്പത്തി മുതല്‍ തെളിയിക്കപ്പെട്ടതാണ്. അത് ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായി അതിലും വലിയൊരു ജനക്കൂട്ടത്തെ അനുഭൂതിയിലാഴ്ത്താന്‍ കെല്‍പ്പുള്ള കലയാണ്. എന്നാല്‍ നാടകക്കാരല്ലാത്ത പൊതുസമൂഹം എന്നുമുതലാണ് നാടകങ്ങളില്‍നിന്നും അകന്നുപോയത്? എങ്ങനെയാണ് പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്‍പില്‍ നാടകം ഇങ്ങനെ അപ്രസക്തമാകുന്നത്? നാടകം നിര്‍മ്മിക്കുന്ന കൂട്ടങ്ങളും സംഘടനകളും വ്യക്തികളും ഇത്തരത്തില്‍ മാറിയ കാലത്തോട് സംവദിക്കുന്നുണ്ടോ ? നാട​കത്തോടുള്ള അവ​ഗണനയെ കുറിച്ച്, നാടകം പുലരുന്ന നാളെയെ കുറിച്ച്, …

മാധ്യമ പ്രവർത്തനം പഴയ പോലെ ഒരു ഉദ്‌ബോധന പരിപാടി അല്ല ഇന്ന്. ഓരോ നിമിഷവും നില നിന്നു പോകാൻ കോടികൾ ചെലവ്‌ വരുന്ന വൻകിട വ്യവസായമാണിത്‌. ജനപക്ഷത്ത്‌ നിലകൊണ്ട്‌, ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഫോർത്ത്‌ എസ്റ്റേറ്റ്‌ എന്ന പഴയ സങ്കൽപത്തിൽ നിന്ന് കൊണ്ട്‌ ഒരു മാധ്യമ സ്ഥാപനവും ഇക്കാലത്ത്‌ നടത്തി കൊണ്ടുപോകാനാകില്ല. ഇവിടെയാണ് വാണിജ്യപരമായ കിട മാത്സര്യവും രാഷ്ട്രീയമായ ചായ്‌വുകളും പരസ്യ ദാതാക്കളുടെ താൽപര്യങ്ങളും മാധ്യമങ്ങളുടെ നയം നിർണയിക്കുന്ന ഘടകങ്ങളായി മാറുന്നത്‌. നൈതികമായ മൂല്യങ്ങളിൽ നിന്ന് മലയാള മാധ്യമങ്ങൾ …

കാസറ്റ് – സി ഡി കാലത്ത് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ക്കും ജാസി ഗിഫ്റ്റിനെ പോലുള്ള ഗായകര്‍ക്കും ശ്രോതാക്കളുണ്ടായി. എങ്കിലും മലയാളി മുഖ്യധാരയെ സംബന്ധിച്ചിടത്തോളം ഹരിമുരളീരവം, പ്രമദവനം, ദാസേട്ടന്‍, ജയേട്ടന്‍, ജോണ്‍സന്‍ മാഷ്, കൈതപ്രം എന്നിങ്ങനെ ഒരു നിര പരാമര്‍ശസ്ഥാനങ്ങള്‍ ആയിരുന്നു സംഗീതാസ്വാദനത്തിന്റെ അളവുകോല്‍. ഇതിലൊക്കെ പൊതുവേ കാണാവുന്ന ഒരു കാര്യം പുരുഷന്മാരുടെ അമിതസാന്നിധ്യവും സ്ത്രീകളുടെ അദൃശ്യതയുമായിരുന്നു. എന്നാൽ വേടന്‍ സൃഷ്ടിച്ച സാംസ്‌കാരിക വിച്ഛേദം സ്ത്രീകള്‍കൂടി ഉള്‍പ്പെടുന്ന, തികച്ചും ഇന്‍ക്ലൂസിവ് എന്ന് പറയാവുന്ന ഒരു ഓഡിയന്‍സിനെ ഉണ്ടാക്കിയെടുത്തു. …

Join Us on
Whatsapp

get latest updates