സ്വന്തം അനുഷ്ഠാനം നിര്‍വഹിക്കുന്നതിന് വേണ്ടി ഭൂമിയിലെ അത്യപൂര്‍വ്വ കാഴ്ചയായി തെയ്യം മാറുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ എടുക്കാനോ നോവലോ കഥയോ പ്രബന്ധങ്ങളോ ഒന്നും തയ്യാറാക്കാന്‍ വേണ്ടിയല്ല. കാട്ടിലേക്ക്, മലയിലേക്ക്, വിശാലമായ പാറപ്പരപ്പുകളിലേക്കാണ് തെയ്യം പോകുന്നത്. അതൊക്കെയും ചെയ്യുന്നത് ആരുടെയെങ്കിലും പരസ്യത്തിന് വേണ്ടിയല്ല – എല്ലാം വിപണിവല്‍ക്കരിക്കുന്ന കാലത്തെ തെയ്യക്കാഴ്ച്ചകളെക്കുറിച്ച് എഴുതുന്നു വി.കെ അനില്‍കുമാര്‍.