ജാതി എന്ന സാമൂഹ്യ യാഥാർത്ഥ്യത്തെ ഏറെക്കുറെ മറച്ചു പിടിക്കാനാണ് തമിഴ് സിനിമ ഇരുപതാം നൂറ്റാണ്ട് മുഴുവൻ ശ്രമിച്ചത്. ആദ്യകാല ദ്രവീഡിയൻ മൂവ്മെൻ്റുകൾ മുതൽ എം.ജി.ആർ-രജനീകാന്ത് തരംഗം വരെയും ജാതി വിഷയങ്ങളെ തമിഴ് സിനിമ ശ്രദ്ധാപൂർവം ഒഴിവാക്കിയിരുന്നു. സിനിമയെ അത്തരത്തിൽ സമീപിക്കാൻ മറ്റൊരു പൊളിറ്റിക്കൽ സ്പേസ് തമിഴ് സിനിമ നിർമിച്ചെടുക്കുകയും ചെയ്തു. ബ്രാഹ്മണാധിപത്യത്തിനെതിരായ വിമർശനങ്ങളെ ദ്രാവിഡ രാഷ്ട്രീയം സമർത്ഥമായി അവതരിപ്പിച്ചിരുന്നെങ്കിലും അതിൻ്റെ സിനിമാറ്റിക് രൂപം പലപ്പോഴും ജാതി യാഥാർത്ഥ്യങ്ങളെ ദ്രവീഡിയൻ സ്വത്വത്തിൽ ഉൾചേർക്കാനാണ് ശ്രമിച്ചത് – തമിഴ് ഇൻഡസ്ട്രിയിലെ …

