സ്വതന്ത്ര്യപൂർവ കേരളത്തിൽ, കുട്ടനാട്ടിൽ നിലനിന്നിരുന്ന ഫ്യൂഡൽ – ജാതി വ്യവസ്ഥകളെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടത് നിരവധിയായ കർമപദ്ധതികളിലൂടെയായിരുന്നു. അതിൻ്റെയെല്ലാം അമരത്ത് പാർട്ടി നിയോഗിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന നേതാവിനെയായിരുന്നു, മികച്ച സംഘാടകനെയായിരുന്നു. അത് കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വലിയ വഴിത്തിരിവായി. കുട്ടനാട്ടിൽ നിന്ന് കമ്മ്യൂണിസ്റ്റായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വി.എസിന് കേരളത്തിൻ്റെ സാമ്പത്തിക – സാമൂഹിക രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു. തികഞ്ഞ ബോൾഷെവിക് ബോധ്യം. വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ബോൾഷെവിക് ജീവിതത്തെയും ബോധ്യങ്ങളെയും …


