അനീതികൾക്കെതിരെ സ്ട്രീറ്റ് ആർട്ടിലൂടെ പ്രതിഷേധിക്കുന്ന കലാകാരനാണ് ബാങ്ക്സി. പലസ്തീനിലെ മനുഷ്യർക്കു വേണ്ടി ലണ്ടനിലെ റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസ് കോംപ്ലക്സില്‍ ബാങ്ക്സി അടുത്തിടെ വരച്ച ഒരു ചിത്രം അധികാരികളെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. പലസ്തീന് വേണ്ടി തെരുവിലിറങ്ങിയ 900 ആക്ടിവിസ്റ്റുകളെ ഭീകരവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ബാങ്ക്സിയുടെ ആ ചിത്രം. എന്നാൽ അധികം താമസിയാതെ ഉദ്യോഗസ്ഥർ ആ ചിത്രം മായ്ച്ചു കളയുകയാണുണ്ടായത്. കലാകാരരെയും അവർ പറയുന്ന രാഷ്ട്രീയത്തെയും ഭരണകൂടങ്ങൾ എക്കാലവും ഭയപ്പെടുന്നു എന്നതിൻ്റെ ഉദാഹരണമാണ് ബാങ്ക്സിയും അദ്ദേഹത്തിൻ്റെ ചിത്രങ്ങളും. …