തനിക്ക് മുൻപ് വന്ന അനേകം മനുഷ്യരുടെ കണ്ണീരും ചോരയും നീരും അപമാന ഭാരവും ചവിട്ടിയുറപ്പിച്ച മണ്ണിലാണ് താൻ നിൽക്കുന്നതെന്ന ഉത്തമബോധ്യവും, അതിട്ടെറിഞ്ഞിട്ടു പോകുന്നത് വരാനിരിക്കുന്ന പിന്മുറക്കാർക്ക് ലഭിക്കാവുന്ന അവസരങ്ങളും അതിലേക്ക് നടക്കാനുള്ള ആത്മവിശ്വാസവും നശിപ്പിക്കുമെന്ന പൂർണ തിരിച്ചറിവുണ്ടായിരുന്നു ടെമ്പ ബാവുമയ്ക്ക്. എങ്ങനെയൊക്കെ ആക്രമിച്ചാലും അതിജീവിക്കാൻ തക്കവണ്ണം സ്വന്തം ജിവിതം കൊണ്ട് മാതൃക കാട്ടുക മാത്രമല്ല, വ്യക്തമായി വരും തലമുറയ്ക്ക് വേണ്ടി താൻ പഠിച്ച പാഠങ്ങൾ പറഞ്ഞടയാളപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നുണ്ട് ബാവുമ – ടെമ്പ ബാവുമ എന്ന ദക്ഷിണാഫ്രിക്കൻ …