കെ പി ശർമ ഒലി സർക്കാരിനെ അട്ടിമറിച്ച് നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ ഒരു പുതിയ ഭരണകൂടം സ്ഥാപിച്ചിരിക്കുന്നു. മുൻ സുപ്രീംകോടതി ജസ്റ്റിസായിരുന്ന സുശീല കർക്കിയെ പ്രധാനമന്ത്രിയായി അവരോധിച്ചിരിക്കുന്നു. ഫെയ്സബുക്കും വാട്ട്സാപ്പും നിരോധിച്ചതിൻ്റെ പേരിൽ തുടങ്ങിയ ഒരു പ്രക്ഷോഭം പക്ഷേ വിപ്ലവമായി മാറിയത് എങ്ങനെയാണ് ? അതൊരു ഭരണകൂടത്തെ അട്ടിമറിച്ചത് എങ്ങനെയാണ് ? അല്ലെങ്കിൽ അതുമാത്രമായിരുന്നോ ഈ ജെൻ സി വിപ്ലവത്തിൻ്റെ കാരണങ്ങൾ ? കഴിഞ്ഞ കുറേ കാലമായുള്ള നേപ്പാളിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിലാണ് അതിനുള്ള …

