ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ പക്ഷപാതികളാണെന്ന് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. കലുഷിതമായ പശ്ചിമേഷ്യൻ രാഷ്രീയം ഭാഗം രണ്ട്.