കാതൽ എന്നൊരു സിനിമ ഉണ്ടായതുകൊണ്ട് മാത്രം സമൂഹത്തിൽ മാറ്റം ഉണ്ടാകില്ല. അതിനൊരുപാട് ഘടകങ്ങളുണ്ട്. കാതൽ വന്നതിൻ്റെ കാരണം പോലും ഒറ്റദിവസം കൊണ്ട് സമൂഹത്തെ ആകെ മാറ്റിമറിക്കാം എന്നതല്ല. ക്വിയർ ആക്ടിവിസ്റ്റുകൾ, അവരുടെ ഇടപെടലുകൾ, രാഷ്ട്രീയ ബോധം അങ്ങനെ ഒരുപാടു മനുഷ്യരുടെ പ്രയത്നത്തിന്റെ ഫലമായാണ് കാതൽ എന്ന സിനിമയുടെ കഥ ഉണ്ടായത്. സാമൂഹ്യ മാറ്റത്തിൻ്റെ ഭാഗമായുണ്ടായ സിനിമയാണ് കാതൽ – സ്വവർഗ ബന്ധങ്ങളെയും അതിൻ്റെ സങ്കീർണതകളെയും തുറന്നുകാണിച്ച കാതൽ രണ്ടുവർഷം പിന്നിടുമ്പോൾ സംവിധായകൻ ജിയോ ബേബിയുമായി ഡോ. അഖില …
ജാതി എന്ന സാമൂഹ്യ യാഥാർത്ഥ്യത്തെ ഏറെക്കുറെ മറച്ചു പിടിക്കാനാണ് തമിഴ് സിനിമ ഇരുപതാം നൂറ്റാണ്ട് മുഴുവൻ ശ്രമിച്ചത്. ആദ്യകാല ദ്രവീഡിയൻ മൂവ്മെൻ്റുകൾ മുതൽ എം.ജി.ആർ-രജനീകാന്ത് തരംഗം വരെയും ജാതി വിഷയങ്ങളെ തമിഴ് സിനിമ ശ്രദ്ധാപൂർവം ഒഴിവാക്കിയിരുന്നു. സിനിമയെ അത്തരത്തിൽ സമീപിക്കാൻ മറ്റൊരു പൊളിറ്റിക്കൽ സ്പേസ് തമിഴ് സിനിമ നിർമിച്ചെടുക്കുകയും ചെയ്തു. ബ്രാഹ്മണാധിപത്യത്തിനെതിരായ വിമർശനങ്ങളെ ദ്രാവിഡ രാഷ്ട്രീയം സമർത്ഥമായി അവതരിപ്പിച്ചിരുന്നെങ്കിലും അതിൻ്റെ സിനിമാറ്റിക് രൂപം പലപ്പോഴും ജാതി യാഥാർത്ഥ്യങ്ങളെ ദ്രവീഡിയൻ സ്വത്വത്തിൽ ഉൾചേർക്കാനാണ് ശ്രമിച്ചത് – തമിഴ് ഇൻഡസ്ട്രിയിലെ …
ഇടതുപക്ഷത്തിന് ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് ഉപരിപ്ലവമായ ഒരു പദ്ധതിയല്ല. മറിച്ച് വർഗ്ഗ സമരത്തിന് ഉൽപ്രേരണമാവുന്ന ജനകീയ ഇടപെടലാണത്. പിണറായി വിജയൻ സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി അങ്ങനെയാണ് ഒരു യഥാർത്ഥ ബദൽ ആവുന്നത്. അരശതമാനം മാത്രം ദരിദ്രരുള്ള കേരളത്തിൽ ആ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇടതുപക്ഷത്തിൻ്റെ നയം. ജനകീയ പങ്കാളിത്തത്തോടെ കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും ഗ്രാമസഭകളിലെ ചര്‍ച്ചകളിലൂടെയും തയ്യാറാക്കപ്പെട്ട വിവിധ പട്ടികകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് അതിദരിദ്രരുടെ അന്തിമ …
സർവകലാശാലകളിലെ അധ്യാപക ലോബിയുടെ, അഥവാ മാഫിയ സംഘങ്ങളുടെ ഇരയാണ് യഥാർത്ഥത്തിൽ വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർത്ഥി. സർവകലാശാലകളിലെ ഗവേഷണ പ്രക്രിയകളെ നിരീക്ഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ മുൻകൈയ്യിൽ ഒരു ഉന്നത സമിതിയെ നിയോഗിക്കുകയും വിദ്യാർത്ഥികളുടെ പ്രതിസന്ധികൾ പരിഹരിക്കപെടുകയും ചെയ്താൽ മാത്രമേ ഗവേഷണം എന്ന പ്രക്രിയയ്ക്ക് ജനാധിപത്യ സ്വഭാവം കൈവരികയുള്ളു. അല്ലാത്തപക്ഷം റിസർച്ച് ഗൈഡുമാരുടെയും ഡോക്ടറൽ കമ്മിറ്റി ചെയർമാൻമാരുടെയും ഡീൻമാരുടെയും ഏകാധിപത്യം നടപ്പാക്കാനുള്ള ഒരു പദ്ധതിയായി ഇത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ ഓഡിറ്റ് ചെയ്യപ്പെടാത്ത ഒരു വ്യവസ്ഥയിൽ ജാതി ആവർത്തിച്ചുകൊണ്ടേയിരിക്കും …
Politics
ഗാന്ധിയും നെഹ്‌റുവും അംബേദ്‌കറും ഇന്ത്യയെ ഒരു ഉദ്ദേശ്യപൂർവ്വമായ കൂട്ടായ്മയായി കണ്ടപ്പോൾ, സവർക്കറും ഗോൾവാൾക്കറും അതിനെ ഒരു വംശീയ സ്വത്വമായി ചുരുക്കിക്കെട്ടാനാണ് ശ്രമിച്ചത്. ഇന്നും ഇന്ത്യയിൽ തുടരുന്ന സാംസ്കാരിക, രാഷ്ട്രീയ സംഘർഷങ്ങളുടെ വേരുകൾ ഈ രണ്ട് ചിന്താധാരകൾ തമ്മിലുള്ള അടിസ്ഥാനപരമായ ഈ വൈരുധ്യത്തിലാണ് കിടക്കുന്നത്. മിത്തുകളെയും ചരിത്രത്തെയും സമർത്ഥമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഹിന്ദുത്വ ദേശീയതയുടെ കടന്നുകയറ്റം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും മേൽ ഏൽപിച്ച് കൊണ്ടിരിക്കുന്ന എല്ലാ പരിക്കുകളുടെയും സൈദ്ധാന്തിക കാരണക്കാർ സവർക്കറും ഗോൾവാൾക്കറും തന്നെയാണ്.
മാർക്സിസത്തോട് സഹകരിക്കാൻ പറ്റാത്ത വിധം തീവ്രമായ മതവിശ്വാസങ്ങൾക്കെല്ലാം ഉറപ്പായും ജനാധിപത്യത്തെയും മതേതരത്വത്തെയുമടക്കം മറ്റെല്ലാ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കേണ്ടി വരും. മറിച്ച് പറഞ്ഞാൽ, അവയോടൊക്കെ സഹകരിക്കാൻ പറ്റുന്ന ഏത് മത വിശ്വാസിക്കും മാർക്സിസത്തോടും സഹകരിക്കാൻ പറ്റും. പറ്റില്ലെന്ന ശാഠ്യം മത വീക്ഷണമല്ല, മതം കൊണ്ട് മാർക്സിസത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ വീക്ഷണവും തീവ്രവാദം മാത്രമാണ് – എം എസ് ഷൈജു എഴുതുന്നു
സാധാരണ ജനങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയിൽ കുറേ വർഷങ്ങളായി നമ്മുടെ ഇടയിൽ “കേരളം കടക്കെണിയിൽ” “പിച്ചചട്ടി എടുത്ത് സംസ്ഥാനം”, ഓരോ ജനിച്ച് വീഴുന്ന കുഞ്ഞിൻ്റെയും തലയിൽ 2 ലക്ഷം രൂപ കടം” എന്നൊക്കെയുള്ള മാധ്യമ തലക്കെട്ടുകൾ ചർച്ചകൾ ഒക്കെ ഉണ്ടാക്കുന്ന ഭയം, ഭീതി അസ്ഥാനത്താണ് എന്ന് ജനം അറിയണം – എസ് ആദികേശവൻ എഴുതുന്നു
ഭരണകൂടങ്ങൾ എപ്പോഴും പ്രതിഷേധങ്ങളെ നേരിടുന്നത് ബലപ്രയോഗങ്ങൾ കൊണ്ടുമാത്രമല്ല, ഭാഷ കൊണ്ടുകൂടിയാണ്. മുൻപ് “അർബൻ നക്സൽ” എന്ന പദം ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഇടതുപക്ഷ ശബ്ദങ്ങളെയും ക്രിമിനലൈസ് ചെയ്തതുപോലെ ഇന്ന് തൊഴിലില്ലാത്തതും ഓൺലൈനിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതുമായ യുവാക്കളെ “കൂറകൾ” എന്ന് വിശേഷിപ്പിക്കുന്നത് വിയോജിപ്പുകളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിൻ്റെ തുടർച്ചയാണ് – ജഗദീഷ് വില്ലോടി എഴുതുന്നു
ഒരുപക്ഷേ, റഷ്യൻവിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ സമൂർത്തതകളിലേക്ക് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിന് കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ആധുനിക ചരിത്രബലതന്ത്രത്തിൻ്റെ ഈയൊരു ബാലപാഠം പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്നും ലെനിന്റെ ഓർമ്മകളെപ്പോലും ബുൾഡോസർവെച്ച് ഇടിച്ചുനിരത്താൻ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
സങ്കാരിസ്റ്റ് അജണ്ടയുടെ പ്രാഥമിക വശങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ സഹേൽ മേഖലയിലെ കർഷകരും ഇടയന്മാരും ഇന്ന് ഇത്ര ആഴത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലായിരുന്നു. സംഘർഷങ്ങളായി വളർന്ന ചില വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു – പ്രത്യേകിച്ച് ബുർക്കിനാ ഫാസോയുടെ വടക്കൻ ഭാഗങ്ങളിൽ. മാലി, നൈജർ, പിന്നീട് വടക്കൻ നൈജീരിയ, ഘാന എന്നിവയ്ക്ക് ബുർക്കിനാ ഫാസോയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാമായിരുന്നു – ട്രൈക്കോണ്ടിനെൻ്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഈ വർഷത്തെ പതിനെട്ടാമത് ന്യൂസ് ലെറ്ററിൻ്റെ സ്വതന്ത്ര പരിഭാഷ
എന്താണ് ഈ ഭരണഘടനാ ഭേദഗതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്? ഓരോ സെൻസസിനു ശേഷവും വേണം മണ്ഡലങ്ങൾ പുനർ നിർണ്ണയിക്കാൻ എന്ന ഭരണഘടനാ തത്വത്തെയാണ് ബിജെപി ആദ്യമായി ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീ സംവരണം കൊണ്ട് വന്നു എന്ന കാര്യം ഉയർത്തി കാട്ടി വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ടുകൾ കഴിയുന്നത്ര പെട്ടിയിൽ ആക്കുക എന്നതാണ് ബിജെപി മുന്നിൽ കാണുന്ന ആദ്യത്തെ അജണ്ട – സംഗീത് കെ എഴുതുന്നു
1943മുതൽ 1973ൽ മരിക്കുന്നത് വരെ എല്ലാ വർഷവും ഗോൾവാൾക്കർ കേരളം സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാന ലക്ഷ്യമായിരുന്നു, മൂന്ന് ആഭ്യന്തര ശത്രുക്കളുടെയും – മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യുണിസ്റ്റുകാർ – വിളനിലമായ കേരളം. കോഴിക്കോട് കേന്ദ്രീകരിച്ച് ചില വർഗീയ കലാപശ്രമങ്ങൾ ഈ ഘട്ടത്തിൽ നടത്തിയെങ്കിലും ഉത്തരേന്ത്യയിലേത് പോലെ വിഭജനം എളുപ്പമല്ലെന്നും തൊഴിലാളികളുടെ കൈത്തഴമ്പ് ഒരു മയവുമില്ലാത്തതാണെന്നും സംഘം തിരിച്ചറിഞ്ഞു. 1951 ജനുവരി 4ന് എൻഎസ്എസ് സ്ഥാപക നേതാവായ മന്നത്ത് പത്മനാഭനും കോൺഗ്രസ് നേതാവായ ആർ. ശങ്കറും തിരുവനന്തപുരം തൈക്കാട് …
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.


















