മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവാർഡ് വേടനിലെത്തുമ്പോൾ റാപ് മലയാളത്തിലാദ്യമായി തലയുയർത്തി നൽകുകയാണ്. സ്വന്തം വരികൾ പാടിയ ഗായകനായും ആ പ്രതിബദ്ധ കലാകാരൻ അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ മുരട്ടിൽ അടിമസമാനമായി വരിനിൽക്കുന്നവർക്ക് പ്രതിരോധാത്മകത വേഗം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ലോലമായ പ്രണയാതുരതയും ഉള്ളുുപൊള്ളയായ ഫലിതങ്ങളും മാത്രം റാപ് സംഗീതത്തിൽ ലയിപ്പിച്ച് ശീലമുള്ളവർക്ക് അതിവിശാല ഉള്ളടക്കമുള്ള പാർശ്വവൽകൃത രാഷ്ട്രീയം രുചിക്കണമെന്നില്ല – അനിൽകുമർ എ.വി എഴുതുന്നു
ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് അംഗം ആൻഡി ഓഗിൾസ്, ന്യൂയോർക്ക് കൗൺസിൽ അംഗം വിക്കി പലാഡിനോ തുടങ്ങിയ റിപ്പബ്ലിക്കൻ നേതാക്കൾ ഉഗാണ്ടയിൽ ജനിച്ച മംദാനിയുടെ പൗരത്വം റദ്ദാക്കണമെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ട്രംപും മംദാനിയെ “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് വിളിച്ചു. “അയാൾ ഇവിടെയുള്ളത് നിയമവിരുദ്ധമായാണെന്ന് പലരും പറയുന്നുണ്ട്.. വേണ്ടി വന്നാൽ അയാളെ അറസ്റ്റ് ചെയ്യും” എന്ന് ഭീഷണിപ്പെടുത്തി. ന്യൂയോർക്ക് അന്തേവാസികളിൽ ഏതാണ്ട് നാൽപത് ശതമാനം പേർ കുടിയേറ്റക്കാരാണ്. മുപ്പത് ലക്ഷത്തിലധികം പേർ. 2018ൽ മാത്രം …
ടിപി രാജീവൻ്റെ കവിതകളിൽ സങ്കീര്‍ണ്ണതകളെല്ലാം മാറിനിൽക്കുന്നു. കവിതയിലും നോവലിലും ലേഖനങ്ങളിലും കോളങ്ങളിലും സഞ്ചാര സാഹിത്യത്തിലും വിവര്‍ത്തനത്തിലുമെല്ലാം രാജീവന്‍ പിന്തുടര്‍ന്ന വഴി. വായനക്കാരനെ ക്ലേശിപ്പിക്കുന്ന എഴുത്തുകാരനല്ല രാജീവന്‍. കൂടുതല്‍ സുതാര്യതയിലേക്ക് ഒരാളെ നയിക്കാന്‍ പ്രാപ്തിയുള്ള സര്‍ഗ ഭാവനയുടെ ഉടമയായിരുന്നു. അടിത്തട്ട് വരെ തെളിഞ്ഞു കാണുന്ന ‘ലഗൂണ്‍’ പാതകളെയാണ് ഈ എഴുത്തുകാരന്‍ തുടക്കം മുതലേ ആവിഷ്‌ക്കരിച്ചു പോന്നിട്ടുള്ളത് – വി. മുസഫർ അഹമ്മദ് എഴുതുന്നു.
ആരാണ് ഈ പുതിയ നിയമത്തിന്റെ ആദ്യത്തെ ഇരകളാകാൻ പോകുന്നത്? നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജീവിതം പറിച്ചുനടുന്ന കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ. വിവാഹത്തോടെ സ്വന്തം പേരും മേൽവിലാസവും ചരിത്രത്തിന്റെ ഭാഗമാകുന്ന സാധാരണക്കാരായ സ്ത്രീകൾ. തല ചായ്ക്കാൻ സ്വന്തമായി മണ്ണില്ലാത്തതിനാൽ സ്ഥിരമായൊരു രേഖ പോലുമില്ലാത്തവർ. ഇവരുടെയെല്ലാം ജീവിതം ഒരു ‘ഡാറ്റാ പിശക്’ കൊണ്ട് റദ്ദ് ചെയ്യപ്പെടാം. ബീഹാറും തെലങ്കാനയും അസമും നമുക്ക് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. ‘”ഞാൻ ഈ നാടിന്റെ ഭാഗമാണ്” എന്ന് നെഞ്ചുവിരിച്ച് പറയാനുള്ള പൗരന്റെ അവകാശത്തെ റദ്ദ് ചെയ്ത്, …
യുഎൻ സെക്രട്ടേറിയറ്റ് ന്യൂയോർക്ക് വിട്ട് ഗ്ലോബൽ സൗത്തിലേക്ക് പോകേണ്ട സമയമാണിത്. പ്രത്യേകിച്ച് യുഎസിനെയോ ഇസ്രായേലി ശക്തിയെയോ വിമർശിക്കുന്ന യുഎൻ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ വാഷിംഗ്ടൺ വിസ നിഷേധിക്കുന്നത് തടയാൻ. യുഎൻ ജനറൽ അസംബ്ലിക്കായി പലസ്തീൻ ഉദ്യോഗസ്ഥർ യുഎസിൽ പ്രവേശിക്കുന്നത് യുഎസ് തടഞ്ഞതോടെ, യുഎൻ ജനറൽ അസംബ്ലി യോഗം ജനീവയിലേക്ക് മാറ്റാൻ ഇതിനകം ആഹ്വാനങ്ങൾ ഉയർന്നിട്ടുണ്ട്. എന്തുകൊണ്ട് സ്ഥിരമായി തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് വിട്ടുകൂടാ ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ …
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സാഹിത്യലോകത്തിൽ രണ്ടു തരം ശരീരങ്ങളെ, ജീവനുള്ളതിനേയും ഇല്ലാത്തതിനേയും, അദ്ദേഹം ഉരകല്ലുകളായി ഉപയോഗിക്കുന്നു. തീർച്ചയായും ശരീരത്തിന്റെ ആഘോഷം (പ്രത്യേകിച്ചും പുരുഷ ശരീരത്തിന്റെ ആഘോഷം) അദ്ദേഹത്തിന്റെ പ്രധാന പ്രമേയമാണ്, ആവർത്തിക്കുന്നതുമാണ് – വി മുസഫർ അഹമ്മദ് എഴുതുന്നു
സ്‌നേഹത്തിനു വേണ്ടി യാചിച്ചപ്പോള്‍ കാമത്തിന്റെ കണ്ണുകളിലൂടെ, വരുമാനസ്രോതസ്സായി മാത്രം കണ്ടിരുന്നവര്‍ക്കിടയില്‍ ജീവിക്കേണ്ടിവന്ന സില്‍ക്ക് സ്മിത. അത് മാത്രമല്ല താനെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടും പലരും സ്മിതയുടെ ഉടലളവുകളെ മാത്രം കണ്ടുകൊണ്ടേയിരുന്നു. ബന്ധുക്കളായും ആരാധകരായും അവര്‍ വേഷംമാറി കൂടെക്കൂടി. അവര്‍ക്ക് സ്മിതയെ മനസ്സിലായിരുന്നില്ല. സ്മിതയ്ക്ക് അവരെയെല്ലാം മനസ്സിലായിരുന്നു. നിങ്ങള്‍ എന്താണോ കരുതുന്നത്, അതല്ല താനെന്ന് പറഞ്ഞുകൊടുക്കാനാകുന്നുണ്ടായിരുന്നില്ല സ്മിതയ്ക്ക്. മരണത്തിലൂടെയെങ്കിലും അവരത് മനസ്സിലാക്കിയേക്കാം എന്ന് സ്മിത കരുതിക്കാണണം. സില്‍ക്ക് സ്മിത- സ്‌നേഹത്തിന്റെ പര്യായമാണ്. . വൈഷമ്യങ്ങളുടെ കാലത്തുനിന്നും ഓടിയോടി പുതിയ മേച്ചില്‍പുറങ്ങള്‍ …
മുപ്പത്തിയേഴാമത്തെ വയസില്‍ രക്തസാക്ഷിയായിത്തീര്‍ന്ന തോമസ് സങ്കാരയെന്ന വിപ്ലവത്തിൻ്റെ, ആ തീനാമ്പിനെ കൂടുതല്‍ അറിയാനും പഠിക്കാനും പ്രചരിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള ഒരവസരം കൂടിയാണ് ഈ പുസ്തകത്തിലൂടെ ഇപ്പോള്‍ കൈവരുന്നത്. സാമ്രാജ്യത്വ വിരുദ്ധതയുടെയും വിപ്ലവത്തിൻ്റെയും സ്ത്രീവിമോചനത്തിൻ്റെയും കത്തിജ്വലിക്കുന്ന ആ പ്രതീകത്തെ പുതിയ കാലഘട്ടത്തിൻ്റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് വീണ്ടെടുക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍ കൂടിയാണ്. ആ അര്‍ഥത്തില്‍ ഈ പുസ്തകത്തിൻ്റെ വായനയും പ്രചാരണവും വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായി മാറിത്തീരും – സ്ത്രീകളുടെ വിമോചനവും ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തെ മുൻനിർത്തി തോമസ് സങ്കാരയുടെ സ്ത്രീപക്ഷ …
Hate & Resistance
ജാതി, മതം, ദേശം, ഭാഷ, രാജ്യം എന്നിങ്ങനെയുള്ള വിഭാഗീയതകള്‍ ആദിമ പ്രാകൃത ഗോത്രസ്വഭാവത്തിന്റെ വികാസപരിണാമങ്ങളാണ്. ഇന്നും നാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നത് ആ മൂല്യരഹിതമായ വ്യവസ്ഥ മുന്നോട്ടുവെച്ച ആശയങ്ങളെയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രാകൃതത്വത്തെ അറിവുകൊണ്ടും അലിവുകൊണ്ടും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. സര്‍വ്വരും സോദരരായി കഴിയുന്ന സാമൂഹികത രൂപപ്പെട്ടു വരേണ്ടതുണ്ട് – ഷൗക്കത്ത് എഴുതുന്നു.
നമുക്ക് ഇഷ്ടപെടാത്തവരെ, യോജിപ്പില്ലാത്ത സംഘടനകളെ എല്ലാം വിളിക്കേണ്ടുന്ന അധിക്ഷേപ പദമാണ് ഫാസിസമെന്ന ധാരണ ശക്തമാണ്. ഇഷ്ടപെടാത്തതിനെതിരായ അധിക്ഷേപ പദം എന്നതാണ് ഫാസിസമെന്ന് തോന്നിപ്പോകുന്ന രീതിയില്‍ അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മുതലാളിത്തത്തിന്റെ ഭാഗമായി ചില ഘട്ടങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒരു രാഷ്ട്രീയ പദ്ധതിയായി ഫാസിസത്തെ ചിലര്‍ അടയാളപ്പെടുത്തുന്നു. മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ഘട്ടത്തില്‍ അത് നിറഞ്ഞാടുന്നു. ലോകത്ത് നിലവിലുണ്ടായിരുന്ന ഫാസിസ്റ്റ് രൂപങ്ങളുടെ അടിസ്ഥാനമായി കാണാവുന്ന ഒരു സവിശേഷത വെറുപ്പ് എന്നതാണ്. വെറുപ്പ് എന്നത് എന്തിനോടെങ്കിലും കാണിക്കുന്ന അസഹിഷ്ണുതയല്ല. അസഹിഷ്ണുതയെന്നത് ഒരു ആശയത്തോടൊ, …
'വെറുപ്പിക്കല്ലേ' എന്നതൊരു തമാശ പോലെ പറഞ്ഞിരുന്ന കാലത്ത് നിന്നും ഭൂമി പലവുരു കറങ്ങി, ഇന്ന് ജാതി-മത-വർണ-വർഗ-ദേശ ഭേദമന്യേ വിദ്വേഷം കത്തിപ്പടർത്താനായി ആസൂത്രണം ചെയ്‌ത് 'ഹേറ്റ് സ്‌പീച്ച്' പറഞ്ഞു പരത്തുന്നിടത്ത് നമ്മളെത്തി നിൽക്കുന്നു. കേവലം പരസ്‌പരമുള്ള വായ്‌മൊഴികൾക്കപ്പുറം അതിന് കാരണമാകുന്നത് പല തരം മാധ്യമങ്ങൾ കൂടിയാണ്. യാതൊരു സങ്കോചവുമില്ലാതെ നുണ പറയുന്നവർ മീഡിയയിൽ പുഴുക്കൾ കണക്കെ നുരയുന്നുണ്ട്. 'വെടക്കാക്കി തനിക്കാക്കുക' എന്ന ആശയത്തിലൂന്നി, നട്ടാൽ കുരുക്കാത്ത നുണകൾ സമൂഹത്തിൽ പരത്തുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. നാനാത്വത്തിൽ ഏകത്വമെന്ന ചിന്തയിലൂന്നി …
അപര വിദ്വേഷത്തിന്റെ വിത്തുകൾ വെറുപ്പിനെ പെറ്റിടുന്നത് പോലെ മനുഷ്യൻ മനുഷ്യനോടുള്ള വെറുപ്പ് മൂത്ത് ചരിത്രത്തോട് നീതികേട് കാട്ടുകയാണ്. തെറ്റുകൾ ലഖൂകരിക്കപ്പെടുന്ന കാലത്ത് നിലവിളികളിൽ ഉന്മാദം കണ്ടെത്തുകയാണവർ. വെറുക്കപ്പെട്ടവരെ പോലെ പലസ്തീനികൾ വിങ്ങുന്നത് നാം ജീവിക്കുന്ന കാലത്താണെന്ന് ഓർക്കുക! ഭൂപടത്തിൽ അടയാളപ്പെടുത്താൻ പോലും ബാക്കിയില്ലാത്ത വിധം, വേദനയുടെ മറ്റൊരു പേര് ആവുകയാണ് ഗാസ. യുദ്ധവും കലാപവും ദൈനംദിന വാർത്തകളാവുന്നു. അധിനിവേശവും കീഴടങ്ങലും മനുഷ്യരെ രണ്ട് ധ്രുവങ്ങളിലാക്കിയിരിക്കുന്നു. കീഴടങ്ങേണ്ടി വന്ന മനുഷ്യരെ വെറുക്കപ്പെട്ടവരാക്കുന്ന ദയയില്ലാത്ത പൊതുബോധത്തെയാണ് ആധുനിക മുതലാളിത്തം ലക്ഷ്യം …
കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ സ്നേഹത്തിന് പ്രത്യേക മൂല്യമുണ്ട്. നാരായണൻ്റെ അപരപ്രിയവും അൻപും സ്നേഹത്തിൻ്റെ രാഷ്ട്രീയ മൂല്യം ഉൾക്കൊള്ളുന്നു. അപരരോടുള്ള സ്നേഹം ആ നിലയിൽ ജാതിയ്ക്കെതിരെ നിൽക്കുന്നു. ആ സ്നേഹം എല്ലാത്തരം അടിച്ചമർത്തൽ സംവിധാനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു. മനുഷ്യരെ അടുപ്പിക്കാനുള്ള വഴിയാണത്. വെറുപ്പാകട്ടെ മനുഷ്യരെ തമ്മിൽ അകറ്റുന്നു. നിരന്തരം മറ്റൊരാളെ ചൂണ്ടി ശത്രുവാക്കിയാണ് വെറുപ്പ് പ്രവർത്തിക്കുന്നത്. വെറുപ്പിന് ഇന്ധനം അപരവിദ്വേഷമാണ്. മനുഷ്യരെ ചേരി തിരിച്ച് വെറുപ്പ് മുന്നേറുന്നു. വെറുപ്പിനെ പരമാവധി നിർമ്മിച്ചും മുതലെടുത്തുമാണ് ഫാഷിസം എക്കാലവും അതിജീവിച്ചിട്ടുള്ളത്. ജൂതരെ …
വൈവിധ്യത്തിന്റെ ഭംഗി ലോകത്തിലെ മറ്റെന്തിലെങ്കിലും സാധ്യമാണോ? ഒരിക്കലുമില്ല. അത്തരത്തിലുള്ള ഭംഗി ഉണ്ടാവണമെങ്കിൽ ഉൾക്കണ്ണ് തുറക്കുകയും സഹജീവികളെ അങ്ങനെ നോക്കിക്കാണാൻ കഴിയുകയും വേണം. തീർച്ചയായും, പരിഗണനയിലും പരസ്പര ബഹുമാനത്തിലുമാണ് സ്നേഹം ഒളിഞ്ഞു കിടക്കുന്നത്. അതുകൊണ്ടുതന്നെ വിശാലമായ കാണലിന് ഉള്ളിലെ 'ഞാൻ' അല്ലെങ്കിൽ 'ഞങ്ങൾ' നമ്മളിൽ നിന്നും പിണങ്ങി പോകേണ്ടതുണ്ട്. ആ പിണക്കത്തിന് മാത്രമേ ലോകത്തിലെ അതിർത്തികളെ മായ്ക്കാൻ കഴിയൂ. നമ്മളായി ജീവിക്കുമ്പോഴുള്ള വിശാലതയും ഭംഗിയും 'ഞാനായിട്ടോ', 'ഞങ്ങളായിട്ടോ' ജീവിക്കുമ്പോഴുണ്ടാകുമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ 'ഞാനും' 'ഞങ്ങളും' എന്ന് ഉരിത്തിരിയുന്ന …
1945 ഏപ്രിൽ 29.സോവിയറ്റ് സൈന്യത്തിന്റെ പ്രഹരത്തിൽ ബെർലിൻ നഗരം തകർന്നു തുടങ്ങി.ഒളിവു സങ്കേതത്തിലെ സ്റ്റോർ റൂമിൽ അപ്പോൾ ഹിറ്റ്ലറുടെ കല്യാണം നടക്കുകയായിരുന്നു.അവസാനത്തെ ആഗ്രഹമെന്നോണം വിശ്വസ്തയായ ഇവാ ബ്രൗണിനെ ഹിറ്റ്ലർ വിവാഹം കഴിച്ചു.പുലർച്ചെ രണ്ടു മണിക്ക് ഗീബൽസിനൊപ്പം തിരക്കിട്ട് മരണ പത്രം തയ്യാറാക്കി. ആ മരണ പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു. തനിക്കൊപ്പം ജർമനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം. നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമനിയിൽനിന്ന് ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം …
പ്രകടിപ്പിക്കാൻ വെറുപ്പോളം സാധ്യതയുള്ള മറ്റൊരു വികാരമുണ്ടോ എന്ന് സംശയമാണ്. ലോകത്തെ മുഴുവൻ നോക്കുകുത്തിയാക്കി ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യമുതൽ ഒരു ഭരണഘടനയ്ക്കും കയറിച്ചെല്ലാൻ കഴിയാത്ത വീടിന്റെ അകത്തളങ്ങളിൽ വമിക്കുന്ന വെറുപ്പുവരെ പലവിധത്തിൽ പലതോതിൽ പ്രകടിപ്പിക്കാൻ സാധ്യതയുള്ള ഒന്നാണ് വെറുപ്പും വിദ്വേഷവും. മിസൈൽ ആക്രമണം നടത്തിയും, ആൾക്കൂട്ടക്കൊലപാതകങ്ങൾ നടത്തിയും, നിഷ്കളങ്കമെന്നു തോന്നുന്ന സംവരണവിരുദ്ധ സവർണ മെറിറ്റ് വാദത്തിലൂടെയും, ഹോട്ടലിൽ മൊല്ലാക്കമാർ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നത് എന്ന് പറഞ്ഞും, എന്നുവേണ്ട അനവധി വഴികളിൽ വെറുപ്പ് പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്നു …


















