അനീതികൾക്കെതിരെ സ്ട്രീറ്റ് ആർട്ടിലൂടെ പ്രതിഷേധിക്കുന്ന കലാകാരനാണ് ബാങ്ക്സി. പലസ്തീനിലെ മനുഷ്യർക്കു വേണ്ടി ലണ്ടനിലെ റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസ് കോംപ്ലക്സില്‍ ബാങ്ക്സി അടുത്തിടെ വരച്ച ഒരു ചിത്രം അധികാരികളെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. പലസ്തീന് വേണ്ടി തെരുവിലിറങ്ങിയ 900 ആക്ടിവിസ്റ്റുകളെ ഭീകരവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ബാങ്ക്സിയുടെ ആ ചിത്രം. എന്നാൽ അധികം താമസിയാതെ ഉദ്യോഗസ്ഥർ ആ ചിത്രം മായ്ച്ചു കളയുകയാണുണ്ടായത്. കലാകാരരെയും അവർ പറയുന്ന രാഷ്ട്രീയത്തെയും ഭരണകൂടങ്ങൾ എക്കാലവും ഭയപ്പെടുന്നു എന്നതിൻ്റെ ഉദാഹരണമാണ് ബാങ്ക്സിയും അദ്ദേഹത്തിൻ്റെ ചിത്രങ്ങളും. ലോകമെങ്ങുമുള്ള ഭരണകൂടഭീകരതയ്ക്കെതിരെ, അനീതികൾക്കെതിരെ ബാങ്ക്സി ചിത്രങ്ങൾകൊണ്ട് സംസാരിക്കുന്നു – മുഹമ്മദ് ജദീർ എഴുതുന്നു.
മായ്ച്ചുകളഞ്ഞാലും കലയാകുന്ന ബാങ്ക്സി, പലസ്തീൻ പ്രതിരോധത്തിൻ്റെ സ്ട്രീറ്റ് ആർട്ട്

പലസ്തീന് പ്രതിരോധത്തെ ഏറ്റവും ഏസ്തറ്റിക്കലായി അവതരിപ്പിച്ചയാളാണ് ബാങ്ക്സി. ബാങ്ക്സിയെന്ന പേരറിയാത്തവര്‍ക്ക് അദ്ദേഹത്തിന്‍റെ ആര്‍ട്ട് വര്‍ക്കുകളെങ്കിലും പരിചയമുണ്ടാവും. അല്ലെങ്കില്‍ അതിന്‍റെ അനുകരണങ്ങളെങ്കിലും കാണാത്തവര്‍ വിരളമായിരിക്കും.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലണ്ടനിലെ റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസ് കോംപ്ലക്സില്‍ ബാങ്ക്സി പുതിയൊരു മ്യൂറല്‍ വരച്ചത്. പലസ്തീന് വേണ്ടി തെരുവിലിറങ്ങിയ 900 ആക്ടിവിസ്റ്റുകളെ ഭീകരവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ബാങ്ക്സിയുടെ മ്യൂറല്‍.
പരമ്പരാഗത ബ്രിട്ടിഷ് ജഡ്ജിന്‍റെ വേഷത്തിലുള്ള ജഡ്ജ് തന്‍റെ ചുറ്റിക കൊണ്ട് പ്രതിഷേധക്കാരുടെ തലയടിച്ച് പൊളിക്കുന്നതായിരുന്നു ചിത്രം. രക്തം ചിതറുന്നതിന്‍റെ ചുവപ്പും ചിത്രത്തിലുണ്ടായിരുന്നു.

എന്നാല്‍ അധികം വൈകാതെ തന്നെ ഉദ്യോഗസ്ഥര്‍ ചിത്രം മായ്ച്ചു കളഞ്ഞു. മായ്ച്ചു കളഞ്ഞ ചിത്രത്തിന്‍റെ ആകൃതിയില്‍ ഷിലൗട്ട് പോലെ ഒരു കറുത്ത ഭാഗം ഭിത്തിയില്‍ പക്ഷേ അവശേഷിച്ചിരുന്നു. ഭരണകൂട ഭീകരതയുടെയും അതിന്‍റെ സെന്‍സര്‍ഷിപ്പിന്‍റെയും അടയാളമായി ആ ഷിലൗട്ട് ഇന്‍സ്റ്റഗ്രാമിലും ആര്‍ട്ട് സര്‍ക്കിളുകളിലും ചര്‍ച്ച ചെയ്യപ്പെട്ടു. മായ്ച്ചു കളഞ്ഞ ചിത്രം അങ്ങനെ മറ്റൊരു കലാ സൃഷ്ടിയായി. കലാകാരനും അയാളെ സെന്‍സര്‍ ചെയ്ത ഭരണകൂടവും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ഒരു ഇന്‍ററാക്ടീവ് ആര്‍ട്ട്.
2000 മുതല്‍ തന്നെ പലസ്തീന്‍ പ്രതിരോധത്തെ ശക്തമായി അടയാളപ്പെടുത്തുന്ന കലാകാരനാണ് ബാങ്ക്സി. വെസ്റ്റ് ബാങ്കിലെ മതിലില്‍ അദ്ദേഹം വരച്ച വിഖ്യാതമായ നിരവധി ചിത്രങ്ങൾ വേറെയും കാണാം.
ബാങ്ക്സിയുടെ പ്രശസ്തമായ മറ്റ് ചിത്രങ്ങൾ :






