ടിക്കറ്റില്ല കപ്പലുമില്ല ഞങ്ങളെങ്ങനെ ദ്വീപിലെത്തും?

ലോകം യാത്രാമാർ​ഗത്തിനായി നൂതനമായ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന കാലത്ത്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏറ്റവും വേ​ഗത്തിൽ സഞ്ചരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്ന കാലത്ത് ഇന്ത്യയിലെ തന്നെ ഒരു പ്രദേശത്തെ ജനത യാത്ര ചെയ്യാൻ മാർ​ഗമില്ലാതെ വലയുകയാണ്. 68000ത്തോളം വരുന്ന ലക്ഷദ്വീപ് നിവാസികളാണ് ടിക്കറ്റും കപ്പലും ഇല്ലാതെ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രാ പ്രതിസന്ധി നേരിടുന്നത്. ഏഴ് കപ്പലുകൾ ഉണ്ടായിരുന്ന ദ്വീപിൽ അറ്റകുറ്റപണികളെന്ന് പറഞ്ഞ് രണ്ട് കപ്പലുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇതോടെ ചികിത്സക്കും ‍ജോലിക്കും വിദ്യാഭ്യാസത്തിനുമായി കേരളത്തിലേക്ക് എത്തുന്ന ദ്വീപുകാർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ യാത്രാ പ്രതിസന്ധി പരിഹരിക്കാതെ ഞങ്ങൾ എങ്ങനെ ദ്വീപിലേക്കും തിരിച്ചും പോകുമെന്ന് Nocap Untold Storyയിലൂടെ ചോദിക്കുകയാണ് ദ്വീപുകാർ.

അൻഷിദ ആബിദ്

അൻഷിദ ആബിദ്

ജേണലിസ്റ്റ്

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *